കുവൈത്ത് സിറ്റി: ഇന്നലെ രാജ്യത്ത് മൂന്നിടത്ത് തീപിടിത്തമുണ്ടായി. ഫിർദൗസ് ഏരിയയിൽ രണ്ടു വാഹനങ്ങളും fire force അബു ഹലീഫയിൽ കെട്ടിടത്തിന്റെ ബേസ്മെന്റിലും അർദിയയിൽ പള്ളിമുറിയിലുമാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ ഉടനടിയുള്ള ഇടപെടൽ കൂടുതൽ അനിഷ്ടസംഭവങ്ങൾ ഇല്ലാതെ തീ കെടുത്തുന്നതിന് സഹായിച്ചു.ഫിർദൗസ് ഏരിയയിൽ വീടിനു മുന്നിൽ നിർത്തിയിട്ട രണ്ടു വാഹനങ്ങൾക്കാണ് തീപിടിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അബു ഹലീഫ ഏരിയയിലെ ഒരു കെട്ടിടത്തിന്റെ ബേസ്മെന്റിലുണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു. പ്ലാസ്റ്റിക് വസ്തുക്കളും വീട്ടുപകരണങ്ങളും സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഇടത്താണ് തീ പടർന്നത്. അർദിയയിലെ പള്ളിയിലെ മുറിയിലും വെള്ളിയാഴ്ച രാവിലെയാണ് തീപിടിത്തം സംഭവിച്ചതെന്ന് ജനറൽ ഫയർഫോഴ്സ് അറിയിച്ചു. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX