നെടുമ്പാശേരി വിമാനത്താവളത്തിൽ ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. മലപ്പുറം സ്വദേശി നിസാമുദീനാണ് 50 ലക്ഷം രൂപ വരുന്ന ഒരു കിലോ സ്വർണവുമായി പിടിയിലായത്. 13 വർഷമായി ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാൾ മാതാവിന് ഡയാലിസിസ് ചെയ്യുന്നതിന് പണം കണ്ടെത്താനാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് കസ്റ്റംസിനോട് പറഞ്ഞത്. ശരീരത്തിലൊളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX