തെക്കൻ ബ്രിട്ടനിലെ പ്രധാന തെരുവുകളിലൊന്നിൽ തിരക്കേറിയ കാറുകൾക്കിടയിൽ ചെറിയ വിമാനം അടിയന്തിരമായി ഇറക്കി. അതേസമയം വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും വലിയ ദുരന്തത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റർഷെയറിലെ തിരക്കേറിയ ഇരട്ടപ്പാതയിലാണ് ഒരു ലഘുവിമാനം അടിയന്തരമായി ഇറക്കിയത്. അപകടം നിയന്ത്രിക്കാൻ ആംബുലൻസുകളും റെസ്ക്യൂ ടീമുകളും പോലീസും ഉടൻ സ്ഥലത്തെത്തി. ബ്രിട്ടീഷ് പോലീസ് പറയുന്നതനുസരിച്ച്, ലാൻഡിംഗ് സുരക്ഷിതമായി നടന്നു, അപകടത്തിൽ പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. വിമാനം അടിയന്തരമായി നിലത്തിറക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX