ഓൺലൈൻ തട്ടിപ്പുകൾ; മുന്നറിയിപ്പ് നൽകി കുവൈറ്റ് വാണിജ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: ഓൺലൈൻ തട്ടിപ്പുകൾ കൂടുന്ന സാഹതര്യത്തിൽ മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ പ്രതിനിധികളായി ചമഞ്ഞ് ഉപഭോക്താക്കളെ കബളിപ്പിക്കാനും ശ്രമിക്കുന്ന വിവിധ സംശയാസ്പദമായ സ്ഥാപനങ്ങൾക്കെതിരെയാണ് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വെബിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാജ മന്ത്രാലയ അക്കൗണ്ടുകൾ ഉപയോഗിച്ച് കൊണ്ട് തട്ടിപ്പുകാർ പൗരന്മാരെയും താമസക്കാരെയും വഞ്ചിക്കുന്നുണ്ട്.

ഈ സാഹചര്യങ്ങൾ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് നിയമപരമായ മാർഗങ്ങളിലൂടെ തട്ടിപ്പുകാരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരും. വ്യാജ സൈറ്റുകളും അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. പൗരന്മാരും താമസക്കാരും വ്യാജ അക്കൗണ്ടുകളുമായി ഇടപഴകുകയോ വൺ ടൈം പാസ്‌വേഡോ ബാങ്ക് ഡാറ്റയോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് പ്രതികരിക്കുകയോ ചെയ്യരുതെന്നും അധികൃതർ നിർദേശിച്ചു. സഹൽ ആപ്ലിക്കേഷൻ മാത്രം ഉപയോ​ഗിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.

👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX

Related Posts

Leave a Reply

Your email address will not be published. Required fields are marked *