കുവൈത്ത് സിറ്റി: നാടുകടത്തപ്പെട്ട പ്രവാസികള്‍ വീണ്ടും രാജ്യത്തേക്ക് തിരികെ വരാതിരിക്കാൻ കടുത്ത നടപടികളിലേക്ക് ആഭ്യന്തര മന്ത്രാലയം. നാടുകടത്തപ്പെട്ട പ്രവാസികള്‍ അവരുടെ രാജ്യങ്ങളിൽ വച്ച് വിരലുകളിൽ ശസ്ത്രക്രിയ നടത്തി വ്യാജ യാത്രാരേഖകൾ ചമച്ച് വീണ്ടും കുവൈത്തിലേക്ക് വരുന്നത് പിടിക്കപ്പെട്ടിരുന്നു. ഇതോടെ നാടുകടത്തപ്പെട്ടവര്‍ രാജ്യത്തേക്ക് എത്തുന്നത് തടയാൻ കര്‍ശന വ്യവസ്ഥകള്‍ കൊണ്ട് വരാനാണ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്.
നാടുകടത്തപ്പെടുന്നവരുടെ ബയോമെട്രിക് ഫിംഗര്‍പ്രിന്‍റുകള്‍ എടുത്ത് ഇനി ഒരിക്കലും അവര്‍ തിരികെ എത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇതിനായി പ്രത്യേക സംവിധാനം കൊണ്ട് വരുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ബയോമെട്രിക്ക് ഫിംഗര്‍ പ്രിന്‍റുകള്‍ എടുക്കുന്നതിനുള്ള സംവിധാനം ഡീപ്പോര്‍ട്ടേഷൻ ജനറല്‍ അഡ്മിനിസ്ട്രേഷൻ അടുത്ത ഞായറാഴ്ച ആരംഭിക്കും. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ട്രെയിനിംഗ് നല്‍കി നാടുകടത്തപ്പെടുന്ന എല്ലാവരുടെയും ഫിംഗര്‍ പ്രിന്‍റുകള്‍ എടുക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6