കുവൈത്ത് സിറ്റി : , കുവൈത്തിൽ മഹബൂല പ്രദേശത്ത് പ്രവാസി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് അന്വേഷണം തുടങ്ങിയത്. വാഹനത്തിൽ എത്തിയ രണ്ട് പേർ പ്രവാസിയെ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസ് സ്റ്റേഷനിൽ എത്തിയോ അല്ലെങ്കിൽ 112 എന്ന എമർജൻസി നമ്പറിൽ വിളിക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6