കുവൈത്ത് സിറ്റി: കുവൈത്തില്‍ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ജഹ്റ മേഖലയിലെ തൈമക്ക് അടുത്താണ് ബിദൂനി യുവാവ് മരിച്ചത്. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ പട്രോളിങ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കുത്തേറ്റ നിലയില്‍ മൃതദേഹം കിട്ടിയത്. മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് റഫർ ചെയ്തു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6