മാസങ്ങൾക്ക് മുൻപ് സുഹൃത്തായ ജിയാൻ എന്ന മലയാളി യു ട്യൂബറെ സന്ദർശിക്കാനാണ് താൻ കേരളത്തിലെത്തിയതെന്ന് വ്ലോഗർ മല്ലു ട്രാവല്ലർക്കെതിരായ പീഡന പരാതി നൽകിയ സൗദി വനിത. മല്ലു ട്രാവൽ എന്നെയും ജിയാനെയും ഹോട്ടലിലേയ്ക്ക് ക്ഷണിച്ചതാണ്. ഞങ്ങൾ മല്ലു ട്രാവലറുടെ മുറിയിലെത്തുകയും ജിയാൻ പുറത്തുപോയപ്പോൾ അയാളെന്നെ ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു. സ്വകാര്യ സ്ഥലങ്ങളിൽ സ്പർശിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എൻറെ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കരുതെന്ന് താക്കീത് ചെയ്തു. പിന്നീട് ഞങ്ങൾ മുറിവിട്ടിറങ്ങിയെങ്കിലും ഉടനൊന്നും ജിയാനോട് കാര്യം പറഞ്ഞില്ല. കാരണം അതറിഞ്ഞാൽ ഇരുവരും തമ്മിൽ പ്രശ്നം ഉണ്ടാകുമെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. ഇന്ത്യയിലെ സൗദി എംബസിയിൽ നിന്നും കോൺസുലേറ്റിൽ നിന്നും കേരള പൊലീസിൽ നിന്നും നിയമ പരിരക്ഷ ലഭിക്കുമെന്ന് കരുതുന്നതായും യുവതി പറഞ്ഞു.നിയമബിരുദധാരിയാണ് താനെന്നും പിതാവ് സൗദിയിലെ സർക്കാർ ഉദ്യോഗസ്ഥനാണെന്നും യുവതി വ്യക്തമാക്കി. ഷക്കീർ സൂബാൻ അഭിമുഖത്തിനായി വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ഉള്ള യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6