കുവൈത്ത് സിറ്റി: കുവൈത്തിൽ നിർമ്മാണ സാമഗ്രികൾ മോഷ്ടിക്കുകയും ഇവ സൂക്ഷിക്കുകയും ചെയ്ത എട്ട് പ്രവാസികൾ അറസ്റ്റിൽ. ഏഷ്യക്കാരാണ് പിടിയിലായത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അധികൃതർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.നിരവധി പ്രവാസികൾ വിവിധ നിർമ്മാണ സൈറ്റുകളിൽ നിന്ന് നിർമ്മാണ വസ്തുക്കൾ മോഷ്ടിക്കുകയും ഇവ സ്വകാര്യ സ്ഥലത്ത് ഒളിപ്പിക്കുകയും ചെയ്യുന്നതായാണ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചത്. തുടർന്ന് നിയമപരമായ അനുവാദം വാങ്ങിയ ശേഷം നടത്തിയ പരിശോധനയിൽ മോഷ്ടിച്ച നിർമ്മാണ സാമഗ്രികൾ കയറ്റിറക്ക് നടത്തുന്നതിനിടെ പ്രവാസികൾ കയ്യോടെ പിടിയിലാകുകയായിരുന്നു. മോഷ്ടിച്ച വസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്ഥലം തിരിച്ചറിയുകയും ഇവ പിടിച്ചെടുക്കുകയും ചെയ്തു. ചെമ്പ് വസ്തുക്കൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയാണ് മോഷ്ടിച്ചത്. പ്രതികളെയും പിടികൂടിയ വസ്തുക്കളും തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL