16 ആൺകുട്ടികളെ പീഡിപ്പിച്ചു; ശിശുപാലകന് 690 വർഷം തടവ്

16 ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശിശുപാലകന് 690 വർഷം തടവ് വിധിച്ചു. യുഎസിലാണ് 16 ആൺകുട്ടികളെ പീഡിപ്പിച്ചതിനും മറ്റൊരു ആൺകുട്ടിക്ക് അശ്ലീലവിഡിയോ കാണിച്ചതിനും ഇയാൾ കുറ്റക്കാരനാണെന്ന് ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു. കോസ്റ്റ മെസയിലെ മാത്യു സക്രസെവ്‌സ്‌കി (34)എന്ന ആളെയാണ് കോടതി ശിക്ഷിച്ചത്. 27 ക്രിമിനൽ കുറ്റങ്ങളും 14 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവരുമായുള്ള അശ്ലീല പ്രവൃത്തികളും കൂടാതെ പത്ത് വയസ്സിനു താഴെയുള്ള കുട്ടിയെ ദുരുപയോഗം ചെയ്തതിന് രണ്ട് കുറ്റകൃത്യങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇയാൾ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈവശം വെച്ചിരുന്നു. ഈ കൊച്ചുകുട്ടികൾ സങ്കൽപ്പിക്കാനാവാത്ത ഭീകരത സഹിക്കാൻ നിർബന്ധിതരായെന്ന് ഡിസ്ട്രിക്റ്റ് അറ്റോർണി ടോഡ് സ്പിറ്റ്സർ പറഞ്ഞു.

നോക്കാനേൽപിക്കുന്ന കുട്ടികളുടെ കുടുംബം വിവിധ ആവശ്യങ്ങൾക്ക് പുറത്തു പോകുമ്പോൾ ഇയാൾ അവരെ ദുരുപയോഗ പ്പെടുത്തുകയായിരുന്നു. 2014 ജനുവരി ഒന്നിനും 2019 മെയ് 17നും ഇടയിലാണ് പ്രതി ഈ കുറ്റകൃത്യങ്ങൾ ചെയ്തത്. 2019 മെയ് മാസത്തിൽ ലഗൂണ ബീച്ച് ദമ്പതികൾ തങ്ങളുടെ കുഞ്ഞിന്റെ ശിശുപാലകനായ സക്രസെവ്സ്‌കി എട്ട് വയസ്സുള്ള മകനെ അനുചിതമായി സ്പർശിച്ചതായും മകന്റെയും മറ്റ് കുട്ടികളുടെയും സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും പോലീസിൽ റിപ്പോർട്ട് ചെയ്തതോടെ പൊലീസ് അ​ന്വേഷണം ആരംഭിക്കുകയായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Related Posts

Leave a Reply

Your email address will not be published. Required fields are marked *