കുവൈത്ത് സിറ്റി: കുവൈത്തിൽ അഞ്ചാം റിങ് റോഡിലെ അവന്യൂസ് ബ്രിഡ്ജ് അപകടവുമായി ബന്ധപ്പെട്ട് അന്വേഷണ സമിതി രൂപവത്കരിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിമാരുടെ കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധമായ തീരുമാനം കൈക്കൊണ്ടത്. ട്രക്ക് ഇടിച്ചതിനെ തുടർന്ന് റോഡിനു മുകളിലൂടെ നിർമിക്കുന്ന പാലത്തിൻറെ ഭാഗങ്ങൾ റോഡിൽ വീഴുകയും മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL