ഫ്രിഡ്ജിന്റെ കംപ്രസർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം

ഫ്രിഡ്ജിന്റെ കംപ്രസർ പൊട്ടിത്തെറിച്ച് പഞ്ചാബിലെ ജലന്ധറിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ഞായറാ​ഴ്ച അർധരാത്രിയായിരുന്നു അപകടം. മരിച്ചവരിൽ മൂന്നുപേർ കുട്ടികളാണ്. കംപ്രസർ പൊട്ടിത്തെറിച്ച് വൻ സ്ഫോടനമുണ്ടാവുകയും ഇത് തീപ്പിടിത്തത്തിൽ കലാശിക്കുകയുമായിരുന്നു. യശ്പാൽ ഘായ്(70), രുചി ഘായ്(40), മൻഷ(14), ദിയ(12), അക്ഷയ്(10) എന്നിവരാണ് മരിച്ചത്. അപകടസമയത്ത് കുടുംബാംഗങ്ങൾ ഉറങ്ങുകയായിരുന്നു. വീട്ടിൽ ശരിയായ വായുസഞ്ചാരമില്ലാത്ത് അപകടത്തിന്റെ തീവ്രത കൂട്ടി. അഗ്നിശമന സേന പരമാവധി ശ്രമിച്ചിട്ടും കുടുംബത്തെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. സ്ഫോടനത്തിന് കാരണമെന്തെന്ന് അന്വേഷിക്കുകയാണ്. സമഗ്രമായ അന്വേഷണത്തിനാണ് പഞ്ചാബ് സർക്കാരിന്റെ ഉത്തരവ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Related Posts

Leave a Reply

Your email address will not be published. Required fields are marked *