കുവൈത്ത് സിറ്റി: വെബ്സൈറ്റ് ഹാക്ക് ചെയ്തെന്ന ആരോപണത്തിൽ കുവൈത്ത് ഹാക്കർക്കെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ കോടതി തള്ളി. പ്രതിക്കെതിരെ സമർപ്പിച്ച തെളിവുകൾ അപര്യാപ്തമാണെന്നും കുറ്റം തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്നും കോടതി പറഞ്ഞു. 200ഓളം അമേരിക്കൻ വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറി പണം പിടിച്ചെടുത്തുവെന്ന കേസിനെ തുടർന്നാണ് നേരത്തേ പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത്. 2010 ഡിസംബറിനും 2012 ജൂണിനും ഇടയിൽ യു.എസ് പ്രതിരോധ വകുപ്പിന്റെയും കരോലിന നാഷനൽ ഗാർഡിന്റെയും വിവരങ്ങൾ ഹാക്ക് ചെയ്തതിനെ തുടർന്ന് പ്രതികൾക്കെതിരെ യു.എസ് അറസ്റ്റ് വാറന്റും അന്താരാഷ്ട്ര റെഡ് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. തുടർന്ന് പ്രതിയെ കുവൈത്തിൽനിന്ന് പിടികൂടുകയായിരുന്നു. കുറ്റങ്ങൾ തെളിയിക്കാൻ ആവശ്യമായ തെളിവ് ഹാജരാക്കാൻ പബ്ലിക് പ്രോസിക്യൂഷന് കഴിയാതിരുന്നതിനെ തുടർന്നാണ് പ്രതിയെ കുറ്റമുക്തനാക്കിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL