കുവൈറ്റിൽ വന്‍ മയക്കുമരുന്ന് ശേഖരവുമായി 24 പ്രവാസികള്‍ അറസ്റ്റില്‍. 16 കിലോഗ്രാം ലഹരിമരുന്നാണ് ഇവരുടെ പക്കല്‍ നിന്നും പിടികൂടിയത്. 16 വ്യത്യസ്ത കേസുകളിലായി വിവിധ രാജ്യക്കാരാണ് അറസ്റ്റിലായത്. ഷാബു(ക്രിസ്റ്റല്‍ മെത്), ഹാഷിഷ്, ഹെറോയിന്‍, കൊക്കെയ്ന്‍, 10,000 ലഹരി ഗുളികകള്‍ എന്നിവ ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തി. കൂടാതെ ഇവരുടെ കൈവശം 80 കുപ്പി വിദേശമദ്യവും കണ്ടെത്തി. പരിശോധനയില്‍ ലൈസന്‍സില്ലാത്ത മൂന്ന് തോക്കുളും വെടിയുണ്ടകളും പിടിച്ചെടുത്തു. ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ പരിശോധനകളുടെ ഫലമായാണ് അറസ്റ്റുകള്‍. പിടിച്ചെടുത്ത ലഹരിമരുന്ന് ഉള്‍പ്പെടെ തങ്ങളുടേതാണെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. തുടര്‍ നിയമ നടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR