വാഷിംഗ്‌ടൺ എവററ്റിൽ നിന്നും സാൻ ഫ്രാൻസിസ്കോയിലേക്ക് പോവുകയായിരുന്ന വാണിജ്യ വിമാനത്തിന്റെ എൻജിൻ ഓഫാക്കാൻ ശ്രമിച്ച യു.എസ് പൈലറ്റിനെ പിടികൂടി. ജോസഫ് ഡേവിഡ് എമേഴ്സൺ എന്ന പൈലറ്റിനെതിരെയാണ് കൊലപാതക ശ്രമം ചുമത്തി കേസ് എടുത്തത്. ഞായറാഴ്ചയാണ് സംഭവം. ഡ്യൂട്ടിയിലല്ലാത്ത സമയത്താണ് പൈലറ്റ് വിമാനത്തിനുള്ളിൽ പ്രവേശിച്ചതും എൻജിൻ ഓഫാക്കാൻ ശ്രമിച്ചതും. ഒറിഗോണിലെ പോർട്ലാൻഡിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതിനു ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വധശ്രമം, ആളുകളെ അപായപ്പെടുത്തൽ, വിമാനത്തെ അപകടത്തിലാക്കാനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം ഹൊറിസോണിന്റെ ഉടമസ്ഥരായ സിയാറ്റിൽ ആസ്ഥാനമായ അലാസ്ക എയർലൈൻസ് അധികൃതർ തങ്ങളുടെ പൈലറ്റുമാരിൽ ഒരാളാണ് കുറ്റകൃത്യം നടത്തിയതെന്ന് തിങ്കളാഴ്ച സ്ഥിരീകരിച്ചിരുന്നു. കൃത്യ സമയത്തെ ഇടപെടൽമൂലം വൻ അപകടം ഒഴുവാക്കാൻ സാധിച്ചെന്നും എയർലൈൻസ് അധികൃതർ പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR