കുവൈത്തില്‍ കടം വാങ്ങിയത് തിരികെ നൽകാത്തതിനെ തുടർന്ന് സുഹൃത്തിന്‍റെ അപ്പാർട്ട്‌മെന്‍റിന് തീയിട്ട സംഭവത്തിൽ അറബ് പൗരനെ അറസ്റ്റ് ചെയ്തു. അറബ് സുഹൃത്തിന്റെ അപ്പാർട്ട്‌മെന്റിന് മനഃപൂർവം തീകൊളുത്തിയതിനാണ് ഇയാളെ ജലീബ് അൽ ഷുവൈഖ് അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കുടുംബമായി താമസിക്കുന്ന തന്റെ അപ്പാർട്ട്മെന്റിന് തീവെച്ചതായി അൻപത് വയസുള്ള ഒരു അറബ് പൗരൻ ജലീബ് അൽ ഷുവൈഖ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരിശോധനയില്‍ അജ്ഞാതനായ ഒരാൾ അപ്പാർട്ട്മെന്റിന്റെ പുറംവാതിലില്‍ കത്തുന്ന പദാർത്ഥം ഉപയോഗിച്ച് തീ കൊളുത്തിയതാണെന്ന് വ്യക്തമായി. തുടര്‍ന്ന് അന്വേഷണങ്ങൾക്കും നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിനും ശേഷം പ്രതിയെ കണ്ടെത്തുകയായിരുന്നു. കടം വാങ്ങിയ ശേഷം തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് അപ്പാർട്ട്മെന്റിന് മനഃപൂർവം തീകൊളുത്തിയതായി അറബ് പൗരൻ സമ്മതിച്ചു. തുടർ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR