കുവൈത്ത് സിറ്റി: കുവൈത്തിൽ കാണാതായി എന്ന് പരാതി ലഭിച്ച പാലക്കാട് തൃത്താല സ്വദേശി മമ്പുള്ളിഞ്ഞാലിൽ അബ്ദുൽ കാദറിനെ കുവൈത്തിലെ പൊലീസ്
സ്റ്റേഷനിൽ കണ്ടെത്തി. സാമൂഹിക പ്രവർത്തകനും പ്രവാസി വെൽഫെയർ കുവൈത്ത് വൈസ് പ്രസിഡന്‍റുമായ ഖലീൽ റഹ്മാൻ സ്പോൺസറുമായി സംസാരിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.ബുധനാഴ്ച വൈകീട്ടോടെയാണ് അബ്ദുൽ കാദറിനെ കാണാതായത്. തുടർന്ന് സ്പോൺസറുമായി സംസാരിച്ചപ്പോൾ അബ്ദുൽ കാദർ ഗതാഗത നിയമലംഘനത്തിന് പൊലീസ് സ്റ്റേഷനിൽ ആണെന്ന വിവരം ലഭിക്കുകയയിരുന്ന്.സ്പോൺസറുടെ സഹായത്തോടെ അബ്ദുൽ കാദറിനെ നേരിട്ട് കാണാനും കേസിൽ നിന്ന് ഒഴിവാക്കാനും അതിന് കഴിഞ്ഞില്ലെങ്കിൽ നാട്ടിലേക്ക് കയറ്റി അയക്കാനുമാണ് ശ്രമം
.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR