കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വകാര്യ പാർപ്പിട മേഖലകളിലെ വിദ്യാലയങ്ങൾ 3 വർഷത്തിനകം ഒഴിയണം. നിലവിൽ സ്വകാര്യ പാർപ്പിട പ്രദേശങ്ങളിൽ ഇന്ത്യൻ വിദ്യാലയങ്ങൾ ഉൾപ്പെടെ നിരവധി വിദ്യാലയങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവ മൂന്ന് വർഷത്തുന്നകം മറ്റൊരു പ്രദേശത്തേക്ക് മാറേണ്ടി വരും. മുൻസിപ്പൽ കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച് ഏകകണ്ഠമായി തീരുമാനം ഉണ്ടായത്. മുനിസിപ്പൽ അംഗം നാസർ അൽ-അസ്മി അവതരിപ്പിച്ച പ്രമേയത്തിലാണ് തീരുമാനം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR