കുവൈത്ത് സിറ്റി: യുവാവിനെ കൊലപ്പെടുത്തിയ കേസിൽ സൈനികൻറെ വധശിക്ഷ കാസേഷൻ കോടതി ശരിവെച്ചു. 2022ലാണ് കേസിനാസ്പദമായ സംഭവം. ദീർഘകാലത്തെ ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ തർക്കത്തെ തുടർന്ന് സൈനികൻ കൊലപ്പെടുത്തുകയായിരുന്നു.കേസിൽ ക്രിമിനൽ വിചാരണ കോടതിയും അപ്പീൽ കോടതിയും സൈനികന് വധശിക്ഷ വിധിച്ചിരുന്നു. ഇതാണ് കാസേഷൻ കോടതിയും ശരിവെച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR