കർണാടകയിലെ ഹാസൻ ജില്ലയിൽ പെൺസുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ എഞ്ചിനിയറിങ് വിദ്യാർഥി അറസ്റ്റിൽ. സംഭവത്തിൽ തേജസ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയും പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും നിരന്തരം വഴക്കുണ്ടാകുന്നതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രശ്‌നങ്ങൾ ചർച്ച ചെയ്യാമെന്നും പരിഹരിക്കാമെന്നുമുള്ള വ്യാജേന തേജസ് യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.യുവാവിനെ കസ്റ്റഡിയിലെടുത്തതായും കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR