വിശാഖപട്ടണത്ത് മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ച് വന്‍ അപകടം. 23 ബോട്ടുകൾക്കാണ് തീപിടിച്ചത്. 30 കോടിയുടെ നാശമുണ്ടായതായാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ബോട്ടുകൾ കത്തിനിശിക്കുന്നതിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രാത്രി 11.30 നാണ് തീപിടിത്തമുണ്ടായതെന്ന് മുതിർന്ന പൊലീസ് ഓഫീസർ ആനന്ദ റെഡ്ഡി പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR