കുവൈറ്റിൽ ക്ലാസ് മുറിയിൽ അധ്യാപകൻ വിദ്യാർത്ഥികളെ മർദിക്കുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പഴയ റെക്കോർഡിംഗാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് എ അഹമ്മദ് അൽ വാഹിദ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രാലയ സ്കൂളുകളിൽ വാക്കാലുള്ളതും ശാരീരികവുമായ ആക്രമണം കർശനമായി നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശാരീരിക ശിക്ഷ നിരോധിക്കുന്ന വ്യക്തമായ നിയമ വ്യവസ്ഥകളും നിയന്ത്രണങ്ങളും നിലവിലുണ്ട്. ഇത്തരം സാഹചര്യങ്ങൾ സമഗ്രമായി അന്വേഷിക്കേണ്ടതിന്റെയും, നിലവിലുള്ള നിയമങ്ങളുടെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR