കുവൈറ്റിൽ ഡിസംബർ 22 കടുത്ത ശൈത്യത്തിലേക്ക് കടക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. സൂര്യൻ ആകാശത്തിലെ ഏറ്റവും കുറഞ്ഞ പ്രതിദിന പരമാവധി ഉയരത്തിൽ എത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇനിയുള്ള നാളുകൾ ചെറിയ പകൽസമയങ്ങളും നീണ്ട രാത്രിയുമായിരിക്കും. ജെമിനിഡ്സ് എന്ന് വിളിക്കപ്പെടുന്ന ഉൽക്കാവർഷങ്ങൾ പോലുള്ള ഒരു കൂട്ടം ജ്യോതിശാസ്ത്ര സംഭവങ്ങൾക്കും ഡിസംബർ സാക്ഷ്യംവഹിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. അതേസമയം, നിലവിൽ രാജ്യത്ത് തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. നവംബർ പകുതിയോടെ കാലാവസ്ഥയിൽ വലിയ മാറ്റം പ്രകടമാണ്. ഇടക്കിടെയുള്ള മഴയും, കാറ്റും തണുപ്പിന്റെ സാന്നിധ്യം വർധിപ്പിക്കുന്നു. ആളുകൾ പ്രതിരോധ വസ്ത്രങ്ങൾ അണിഞ്ഞു തുടങ്ങിയിട്ടുമുണ്ട്. പകലിന്റെ ദൈർഘ്യവും ഇപ്പോൾ കുറവാണ്. അഞ്ചുമണിയോടെയാണ് ഉദയം. വൈകീട്ട് അഞ്ചുമണിയോടെ സന്ധ്യയാകുന്നുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR