കുവൈറ്റ്: രാജ്യത്ത് അടുത്ത വർഷം മുതൽ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ സാദ്ധ്യതയുള്ളതായി റിപ്പോർട്ട് . ജല വൈദ്യുത മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കര്യം റിപ്പോർട്ട് ചെയ്തത് .2026 ആവുമ്പോഴേക്കും പ്രതിസന്ധി അതിന്റ പാരമ്യത്തിലേക്ക് എത്തിയേക്കാം. ഇപ്പോഴത്തെ അപേക്ഷിച്ച് ഒന്ന് രണ്ടു വർഷങ്ങൾ കഴിഞ്ഞാൽ രാജ്യത്തെ പ്രതിവർഷ ആളോഹരി ഉപഭോഗം 4മുതൽ 8ശതമാനത്തിലേക്ക് ഉയർന്നേക്കാം. ഇതനുസരിച്ച് അടുത്ത വർഷം വേനലിൽ 276 മെഗാവാട്ട് വൈദ്യുതിക്ഷാമം ഉണ്ടാകുമെന്നാണ് അധികൃതർ ആശങ്കപ്പെടുന്നത്. 17,477 മെഗാവാട്ട് ഉല്പാദനവും 17,753 മെഗാവാട്ട് ഉപഭോഗവും പ്രതീക്ഷിക്കുന്ന വർഷങ്ങളാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നും അധികൃധർ മുന്നറിയിപ്പ് നൽകുന്നതായും പത്രം റിപ്പോർട്ട് ചെയ്യുന്നു
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz