കുവൈത്ത്: കുവൈത്തിൽ സർക്കാർ മേഖലകളിൽ ജോലി ചെയ്യുകയോ ചെയ്തിരുന്നവരോ ആയ വിദേശികൾക്ക് സ്വകാര്യ മേഖലകളിലെ സംഭരംഭങ്ങളിലേക്ക് വിസ മാറുന്നതിനു തടസ്സമുണ്ടായിരിക്കില്ലെന്നു റിപ്പോർട്ട് .പ്രായം അറുപത് വയസ്സിനു താഴെയായിരിക്കുക, അവരുടെ സർവ്വകലാശാലാ യോഗ്യതയോട് പൊരുത്തപ്പെടുന്ന ജോലികളിലേക്കായിരിക്കുക എന്നീ നിബന്ധനകളോടെയായിരിക്കും വിസ മാറ്റം അനുവദിക്കുക.മാനവ ശേഷി സമിതി വ്യത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . രാജ്യത്ത് സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ( ആർട്ടിക്കിൾ 17 ) വിദേശികൾക്ക് സ്വകാര്യ മേഖലകളിലേക്ക് ( ആർട്ടിക്കിൾ 18 ) വിസ മാറ്റം വിലക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിലായിരിക്കെ ആ ഉത്തരവിൽനിന്ന് അഞ്ച് വിഭാഗക്കാർക്ക് ഇളവ് അനുവദിക്കാൻ ആലോചനയുള്ളതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു .കുവൈത്തി പൗരൻറ്നെ വിദേശിയായ ഭാര്യ, കുവൈത്തി സ്ത്രീയുടെ വിദേശിയായ ഭർത്താവും മക്കളും , ഫലസ്തീൻ പൗരന്മാർ , നേരത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുകയും പിന്നീട് സർക്കാർ മേഖലയിലേക്ക് മാറുകയും ചെയ്ത 55 വയസ്സ് പൂർത്തിയാകാത്ത വിദേശികൾ, കുടുംബ വിസയിൽ നിന്ന് സർക്കാർ വിസയിലേക്ക് മാറിയ വിദേശികൾ എന്നിവർക്കാണ് ഇക്കാര്യത്തിൽ ഇളവ് ഉണ്ടാകുമെന്നു അറിയിച്ചിരുന്നത് .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz