കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ പുതിയ പൊലീസ് സ്റ്റേഷൻ തുറന്നു. പൗരന്മാർക്കും താമസക്കാർക്കും സമഗ്രമായ സുരക്ഷാ സേവനങ്ങൾ നൽകുന്നതിനായാണ് സ്റ്റേഷൻ. പൊലീസ് സ്റ്റേഷൻ രാപ്പകലില്ലാതെ മുഴുവൻ സമയവും പ്രവർത്തിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുരക്ഷാ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളിൽ പൊലീസ് സ്റ്റേഷനുകൾ വികസിപ്പിക്കുന്നതിന് സമഗ്രമായ പദ്ധതിയുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr