കഴിഞ്ഞ വര്ഷം മാത്രം കുവൈത്തിൽ നിന്ന് 42,000 വിദേശികളെ നാടുകടത്തിയതായി റിപ്പോർട്ട് .ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നാടുകടത്തിയ ഇന്ത്യക്കാരുൾപ്പെടെയുള്ളവരുടെ കണക്കാണിത് .ഇക്കാമ കാലാവധി കഴിഞ്ഞു രാജ്യത്ത് തങ്ങിയവർ ,സ്പോൺസർ മാറി ജോലിചെയ്തവർ , വിസകച്ചവടത്തിന് ഇരയാക്കപ്പെട്ട വിദേശികൾ , മദ്യം മയക്കുമരുന്ന് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പ്രതികളായവർ എന്നിവരെല്ലാം നാടുകടത്തപെട്ടവരിലുണ്ട്. വിവിധ കാരണങ്ങളാൽ ഇത് ആദ്യമായാണ് ഒരു വർഷത്തിൽ ഇത്രയും വിദേശികളെ നാടുകടത്തുന്നത് .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr