ഞെട്ടല്‍ ഉളവാക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോള്‍ പ്രചരിക്കുന്നത്. ആകാശത്ത് വച്ച് വിമാനത്തിന്റെ വിന്‍ഡോ പെട്ടെന്ന് പൊട്ടിത്തെറിക്കുന്നു.യാത്രക്കാര്‍ പരിഭ്രാന്തരാകുന്നു.വിമാനത്തിലെ ജീവനക്കാര്‍ ഓടിയെത്തുന്നു.സിനിമയല്ല. അമേരിക്കയിലെ പോര്‍ട് ലാന്‍ഡ് വിമാനത്താവളത്തിനടുത്താണ് സംഭവമുണ്ടായത്. പോര്‍ട്ട് ലാന്‍ഡില്‍ നിന്ന് ഒന്റാറിയോയിലേക്ക് പോവുകയായിരുന്നു വിമാനം. പോര്‍ട് ലാന്‍ഡ്- ആകാശത്ത് വെച്ച് വിമാനത്തിന്റെ വിന്‍ഡോ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടമുണ്ടാകുമ്പോള്‍ 16,000 അടി ഉയരത്തിലായിരുന്നു വിമാനം. പെട്ടെന്നാണ് വിന്‍ഡോ തകര്‍ന്നത്. ഉടനെ തന്നെ വിമാനം സുരക്ഷിതമായി പോര്‍ട്ട് ലാന്‍ഡ് വിമാനത്താവളത്തില്‍ ഇറക്കി.
യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി. 174 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അലാസ്ക എയര്‍ലൈന്‍സിന്റെ ജനാലയാണ് ആകാശത്ത് വെച്ച് പൊട്ടിത്തെറിച്ചത്. ആറ് ജോലിക്കാരും വിമാനത്തിലുണ്ടായിരുന്നു. വളരെ വേഗമാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. വിമാനത്തിലെ വിന്‍ഡോ തകര്‍ന്നതും യാത്രക്കാര്‍ പരിഭ്രാന്തരാകുന്നതും വിഡിയോയില്‍ കാണാം. പിന്നാലെ ജീവനക്കാര്‍ യാത്രക്കാരോട് ഓക്സിജന്‍ മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടു. എല്ലാവരും അതാത് സീറ്റുകളില്‍ പരിഭ്രാന്തരായി ഇരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr