കുവൈത്തിലെ വിവിധ ബാങ്കുകൾക്കിടയിൽ പണമിടപാടുകൾ പൂർത്തീകരിക്കാൻ നിശ്ചയിച്ച ക്ലോസിങ് സമയം ഒരു മണിക്കൂർ നേരെത്തെയാക്കണമെന്ന് ആവശ്യം. നിലവിൽ വൈകുന്നേരം 5.15 ന് ആണ് ഇടപാടുകൾ പൂർത്തീകരിക്കാനുള്ള അവസാന സമയം. ഇത് 4.15 ആക്കി സമയ ക്രമം ഏകീകരിക്കണമെന്നാണ് ബാങ്കുകൾ കുവൈത്ത് സെൻട്രൽ ബാങ്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത് . ബാങ്കുകൾക്കിടയിലുള്ള പേയ്‌മെന്റുകളും കൈമാറ്റങ്ങളും തീർപ്പാക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സിസ്റ്റത്തിന്റെ പ്രവർത്തന കാലയളവ് ഏകീകരിക്കുകയും വേണം. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുൾപ്പെടെ ഈ രംഗത്തെ കുറ്റകൃത്യങ്ങൾക്കെതിരെ നടപടികൾ സുതാര്യമാക്കാൻ ഇതുവഴി സാധിക്കുമെന്ന അഭിപ്രായവുമുണ്ട് .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr