കുവൈത്തിൽ പാചക വാതക ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ടോടെ ജഹ്റയിൽ റസ്റ്റാറന്റിൽ ആണ് സ്ഫോടനം ഉണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ എമർജൻസി റൂമിലേക്ക് മാറ്റി. പൊട്ടിത്തെറിയിൽ ഹോട്ടലിലെ ഗ്ലാസ്, ഫർണിച്ചറുകൾ എന്നിവക്ക് കേടുപാടുകൾ ഉണ്ടായി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr