ജപ്പാനിൽനിന്ന് അമേരിക്കയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിൽ യാത്രക്കാരൻ മദ്യപിച്ചുണ്ടാക്കിയ പ്രശ്നങ്ങളെ തുടർന്ന് വിമാനം പാതിവഴിയിൽ യാത്ര മതിയാക്കി തിരിച്ചിറക്കി. വിമാനം പസഫിക്കിനു മുകളിലൂടെ പറക്കുന്നതിനിടെയാണ് സംഭവം. 55കാരനായ അമേരിക്കൻ യാത്രികൻ ജീവനക്കാരിയെ കടിച്ചുപരിക്കേൽപിക്കുകയായിരുന്നു. കൈക്ക് മുറിവേറ്റതോടെ യാത്ര തുടരാതെ വിമാനം തിരിച്ച് ടോക്യോയിലേക്ക് പറത്തുകയായിരുന്നു. 159 പേരാണ് യാത്രക്കാരായുണ്ടായിരുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr