കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് സംഭവങ്ങളിലായി 3.06 കിലോഗ്രാം സ്വർണം പിടികൂടി. ദുബായിൽനിന്നെത്തിയ യാത്രക്കാരനിൽനിന്ന് 1473 ഗ്രാം സ്വർണം പിടിച്ചു. ഷൂവിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമുണ്ടായിരുന്നത്. വിപണിയിൽ 93 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. ഇതിന് പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് നാലുപാക്കറ്റകളിലായി എയർപോർട്ടിലെ ശുചിമുറിയിലെ ഫ്ളഷ് നോബിനുള്ളിൽ സൂക്ഷിച്ച 1533 ഗ്രാം സ്വർണം കണ്ടെടുത്തത്. ഇതിന് 96.27 ലക്ഷം രൂപ വിലവരും. രണ്ട് സംഭവങ്ങളിലുമായി 24 കാരറ്റ് വരുന്ന 3.06 കിലോ ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. വിപണിയിൽ 1.89 കോടി രൂപ വിലമതിക്കുമെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കസ്റ്റംസ് അറിയിച്ചു. ദുബായിൽ നിന്നെത്തിയ യാത്രക്കാരന്റെ രണ്ട് ഷൂവിന്റെ സോളിനുള്ളിലായിരുന്നു സ്വർണം. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് പരിശോധന ശക്തമാക്കിയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr