ഒമാനിൽ ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിയ 81 ലക്ഷം രൂപയുടെ സ്വർണം ഡൽഹി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. മസ്‌കറ്റിൽ നിന്നുള്ള രണ്ട് യാത്രക്കാരെയും കസ്റ്റഡിയിലെടുത്തു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് 1452 ഗ്രാം ഭാരമുള്ള സ്വർണം കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസങ്ങളിലും ഗൾഫിൽ നിന്ന് വരുന്ന യാത്രക്കാരിൽ നിന്ന് ഇന്ത്യൻ വിമാനത്താവളങ്ങളിലെ കസ്റ്റംസ് അധികൃതർ സ്വർണം പിടിച്ചെടുത്തിരുന്നു.സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണം കടത്തിയ അഞ്ച് യാത്രക്കാരെ കഴിഞ്ഞ ഞായറാഴ്ച ഫെബ്രുവരി 11ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.
Home
Latest News
ഗൾഫിൽ നിന്ന് കടത്താൻ ശ്രമിച്ചത് 81 ലക്ഷത്തിന്റെ സ്വർണം: കസ്റ്റംസിന്റെ പിടിവീണു