കുവൈത്തിൽ വാഹനാപകടത്തിൽ 3 പ്രവാസികൾക്ക് ദാരുണാന്ത്യം. മഹബൂല പ്രദേശത്തെ തീരദേശ റോഡിലായിരുന്നു അപകടം.
റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്ന ഇവരെ എതിർ ദിശയിൽ നിന്നും വന്ന വാഹനം ഇടിക്കുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മരണമടഞ്ഞവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.സംഭവത്തിൽ കൂറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w