ഹാജർ നില രേഖപ്പെടുത്താൻ ഫിങ്കർ പ്രിന്റ് സംവിധാനം ഉപയോഗിക്കാത്ത എല്ലാ ജീവനക്കാരുടെയും ശമ്പളം പിടിച്ചുവെക്കുന്നതുൾപ്പെടെ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം .ഇത് സംബന്ധിച്ച നിർദേശം സിവിൽ സർവീസ് കമ്മിഷൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് നൽകിയിട്ടുണ്ട് . കഴിഞ്ഞ ചില ദിവസങ്ങളിൽ സ്കൂളുകളിൽ വിദ്യാർത്ഥികൾ കൂട്ടത്തോടെ അവധിയെടുത്തത് ചൂണ്ടിക്കാട്ടി പല അധ്യാപകരും അദ്ധ്യാപകേതര ജീവനക്കാരും സ്കൂളുകളിൽ എത്തിയിരുന്നില്ല . ഈ സാഹചര്യത്തിലാണ് വിദ്യാലയങ്ങളിൽ എത്തി ഹാജർ നില രേഖപെടുത്തവരുടെ ശമ്പളം നല്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയത് .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim