കുവൈറ്റിൽ ക്രിമിനൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ 14 മോഷണക്കേസുകളിലെ പ്രതിയെ പിടികൂടി. ഫർവാനിയയിലെയും തലസ്ഥാന ഗവർണറേറ്റുകളിലെയും ആശുപത്രികളിലെയും ആരോഗ്യ കേന്ദ്രങ്ങളിലെയും ജീവനക്കാരുടെ ഓഫീസുകളിലും രോഗികളുടെ മുറികളിലും മുഖംമൂടിയും സൺഗ്ലാസും ധരിച്ച് അജ്ഞാതനായ ഒരാൾ പ്രവേശിച്ച് മോഷണം നടത്തുകയായിരുന്നു. സംഭവങ്ങൾ അന്വേഷിക്കാൻ പ്രത്യേക ദൗത്യസംഘം രൂപീകരിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂഷൻ്റെ അനുമതിയോടെയാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിയും കണ്ടെടുത്ത മോഷ്ടിച്ച വസ്തുക്കളും തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Erd6HfJLdU3JqwML4pZMKj