കുവൈറ്റിൽ പോയ വർഷം ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ 12 പേർക്ക് ക്രിമിനൽ കോടതി പരമാവധി ശിക്ഷയായ തൂക്കുകയർ വിധിച്ചു എന്നാണ് നീതിന്യായമന്ത്രാലയത്തിന്റെ സ്ഥിതിവിവര റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പരമാവധി ശിക്ഷ വിധിക്കപ്പെട്ടവരിൽ ഒമ്പത് പേർ മയക്കുമരുന്ന് വലിയ അളവിൽ കൈവശം വച്ചവരോ വില്പനക്കാരോ ആണ്. മറ്റു മൂന്നു പേർ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കൃഷി ചെയ്ത കുറ്റത്തിനാണ് ശിക്ഷിക്കപ്പെട്ടത്. വധശിക്ഷക്ക് പുറമെ 59 പേർക്കെതിരെ ജീവപര്യന്തം തടവും ക്രിമിനൽ കോടതി വിധിച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI