ദമാമിൽനിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ആകാശത്തുവച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച മലയാളിക്കെതിരെ നടപടി. കാസർകോട് ബോവിക്കാനം സ്വദേശി ടി. സുധീഷിന്റെ (36) പേരിൽ എയർപോർട്ട് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. വെള്ളിയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വച്ചായിരുന്നു സംഭവം. വിമാനത്തിന്റെ പിറകിലെ എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചു വിമാനത്തിന്റെ സുരക്ഷയെ അപകടത്തിലാക്കി എന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിനിധിയുടെ പരാതി. വിമാനം ലാൻഡ് ചെയ്തശേഷം ഇയാളെ സ്‌റ്റേഷനിൽ ഹാജരാകി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32