കുവൈത്തിൽ കഴിഞ്ഞ ജൂണിൽ പൊതുമാപ്പ് കാലാവധി അവസാനിച്ചതിന് ശേഷം ഓരോ മാസവും 7,000 മുതൽ 8,000 വരെ അനധികൃത പ്രവാസികളെ നാടുകടത്തുന്നതായി ആഭ്യന്തര, പ്രതിരോധ മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹ് പറഞ്ഞു.അനധികൃത താമസക്കാർക്കെതിരായ സുരക്ഷാ കാമ്പെയ്‌നുകൾ തുടരുമെന്നും രാജ്യത്ത് അനധികൃതമായി താമസിക്കുന്ന എല്ലാ പ്രവാസികളെയും നാടുകടത്തുക എന്ന ലക്ഷ്യത്തോടെ കൂടുതൽ ശക്തമാക്കുമെന്നും മന്ത്രി പ്രാദേശിക ദിനപത്രത്തോട് പറഞ്ഞു.സന്ദർശക വിസയിൽ താമസിച്ച നിരവധി പ്രവാസി കുടുംബങ്ങളെ അവരുടെ സ്പോൺസർമാരോടൊപ്പം നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32