കുവൈറ്റിലേക്ക് 164 കിലോഗ്രാം മയക്കുമരുന്ന് കടത്താനുള്ള ശ്രമം കോസ്റ്റ് ഗാർഡ് വിജയകരമായി പരാജയപ്പെടുത്തി. അയൽരാജ്യത്തുനിന്നുള്ള ബോട്ടിൽ കടൽമാർഗം രാജ്യത്തേക്ക് മയക്കുമരുന്ന് കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെ അഞ്ച് പേർ പിടിയിലായി.കപ്പലിലെ വാട്ടർ ടാങ്കിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പിടികൂടിയ മയക്കുമരുന്നുകളുടെ വിപണി മൂല്യം ഏകദേശം 450,000 കുവൈറ്റ് ദിനാർ ആണെന്നാണ് റിപ്പോർട്ട്. പ്രതികളും പിടിച്ചെടുത്ത സാധനങ്ങളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32