കുവൈറ്റിലെ മംഗഫിലുണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റ ജീവനക്കാർക്ക് സർക്കാർ വാഗ്ദാനം ചെയ്ത സഹായം ഉടന്‍ ലഭ്യമാക്കുമെന്ന് നോർക്ക. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അപകടത്തിനു പിറകെ ആരംഭിച്ച കുവൈത്ത് ഹെല്പ് ഡെസ്ക് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയവരേയും ഭൗതികശരീരം നാട്ടില്‍ എത്തിക്കുന്നതിന് സഹായിച്ച ആംബുലന്‍സ് ഡ്രൈവര്‍മാരെയും ആദരിച്ചു. ദുരന്തത്തില്‍ മരിച്ച പ്രവാസി കേരളീയരുടെ ഭൗതികശരീരം 24 മണിക്കൂറിനകം നാട്ടിലെത്തിക്കാനായത് ഹെല്പ് ഡെസ്ക് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0