മങ്കിപോക്‌സ് ജോര്‍ദാനില്‍ സ്ഥരീകരിച്ചതിനെ തുടര്‍ന്ന് കുവൈറ്റിലും മുൻകരുതൽ ശക്തമാക്കി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്ന് മന്ത്രലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടന, ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സില്‍, മറ്റ് രാജ്യാന്തര ആരോഗ്യ സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. രോഗത്തിന്‍റെ സംഭവവികാസങ്ങളും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലകളും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. തിങ്കളാഴ്ചയാണ് അമ്മാനില്‍ ആശുപത്രിയില്‍ കഴിയുന്ന 33 വയസ്സുകാരനായ വിദേശിയിലാണ് വൈറസ് സ്ഥിരീകരിച്ചത്. നേരത്തെ തന്നെ രാജ്യത്ത്, മങ്കിപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ പ്രോട്ടോകോള്‍ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0