വിദേശത്തേക്ക് ജോലിക്ക് പോകുന്നവർ നിരവധിയാണ്. വിദേശത്ത് ജോലിക്ക് പോകാൻ താത്പര്യമുള്ളവർക്ക് ഈതാ ഒരു അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. ജർമ്മനിയിലെ വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിലായിരിക്കും നിമയനം ലഭിക്കുക. നഴിസിങ് വിഭാഗത്തിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആഴ്ചയിൽ 38.5 മണിക്കൂറോളം ജോലി ചെയ്യണം. ചില സമയങ്ങളിൽ 40 മണിക്കൂർ വരെ. വിമാന ടിക്കറ്റും വിസയും നൽകും.
യോഗ്യത: നഴ്‌സിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ ബാച്ചിലേഴ്സ് ബിരുദം ആവശ്യമാണ്. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. 2400-4000 യുറോ വരെയാണ് ശമ്പളം. അതായത് ഇന്ത്യൻ രൂപ 3.70 ലക്ഷത്തോളം. മൂന്ന് വർഷത്തെ കരാർ നിയമനമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സിവി , പാസ്പോർട്ട്, ജർമ്മൻ ഭാഷാ സർട്ടിഫിക്കറ്റ് എന്നിവ gm@odepc.in എന്ന വിലാസത്തിൽ അയക്കണം. സബ്ജെക്‌ട് ലൈനിൽ “B1/B2 നഴ്‌സ് ജർമ്മനിയിലേക്ക്” എന്ന് നൽകണം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0