കുവൈറ്റിലെ അഹമദി പ്രദേശത്തെ എണ്ണ കമ്പനിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് വില്പന നടത്തി വന്നിരുന്ന മൂന്ന് പേർ പിടിയില്‍. കുവൈറ്റ് സ്വദേശിയോടെപ്പം സഹായിയായ രണ്ട് ഇന്ത്യക്കാരും അറസ്റ്റിലായിട്ടുണ്ട്. എണ്ണ കമ്പനിയില്‍ ജോലിചെയ്യുന്ന ഒരു ജീവനക്കാരന്‍റെ സംശയമാണ് ഇവരെ കുടുക്കിയത്. അദ്ദേഹം, അധികൃതര്‍ക്ക് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അല്‍-വഫ്ര മരുഭൂമിയില്‍ ആടുകളെ മേയ്ക്കുന്ന ഷെഡ്ഡിന്‍റെ മറവിലാണ് ഡീസല്‍ മോഷണം കണ്ടെത്തിയത്. പിടിയിലായ ഇന്ത്യക്കാര്‍ ട്രക്ക് ഡ്രൈവറുമാരാണ്. മോഷ്ടിച്ച ഡീസല്‍ വാട്ടര്‍ ടാങ്കറുകളിലായിരുന്നു ഇവര്‍ കടത്തിയിരുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn