യുഎഇയിൽ മൂന്നര വർഷം മുൻപ് കാണാതായ ഭർത്താവിനെ തിരഞ്ഞ് ഇന്ത്യയിൽ നിന്നെത്തിയ ഭാര്യക്ക് ഒടുവിൽ അയാളെ കണ്ടെത്താനായത് പാക്കിസ്ഥാനികളുടെ സംരക്ഷണത്തിലിരിക്കെ. ദുബായിൽ നിർമാണ തൊഴിലാളിയായിരുന്ന ഗുജറാത്ത് സ്വദേശി സഞ്ജയ് മോത്തിലാൽ പർമാറി(53)ന്‍റെ ഗുജറാത്തിലെ കുടുംബവുമായുള്ള ബന്ധം ഒരു ദിവസവും പൊടുന്നനെ ഇല്ലാതാവുകയായിരുന്നു. ഇയാള്‍ അവസാനമായി ബന്ധപ്പെട്ടത് 2021 മാർച്ചിൽ. പിന്നെ യാതൊരു വിവരവുമില്ലായിരുന്നു. ഭാര്യ കോമളും മകൻ ആയുഷും എംബസി വഴിയും ഇവിടെയുള്ള നാട്ടുകാരുടെയും മറ്റും സഹായത്തോടെയും ഒരുപാട് അന്വേഷണം നടത്തി. ഫലമില്ലെന്നായപ്പോൾ കഴിഞ്ഞ ദിവസം കോമളും ആയുഷും യുഎഇയിൽ നേരിട്ടെത്തി അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് അബുദാബിയിൽ രണ്ടു പാക്കിസ്ഥാനികളോടൊപ്പം സഞ്ജയ് കഴിയുന്നുണ്ട് എന്ന വിവരം ലഭിക്കുന്നത്. ഇന്ത്യയിലേക്ക് മടങ്ങിപ്പോകാൻ തീരുമാനിച്ച സഞ്ജയ് മോത്തിലാൽ പർമാറിനും കുടുംബത്തിനും നല്ലൊരു വെജിറ്റേറിയൻ പാർട്ടി നൽകിയാണ് മുഹമ്മദ് നദീമും അലി ഹസ്നൈനും വിട പറഞ്ഞത്. യാത്രാ രേഖകൾ ശരിയായാലുടൻ ഭാര്യയോടും മകനോടുമൊപ്പം നാട്ടിലേയ്ക്ക് പറക്കാനുള്ള തയ്യാറെടുപ്പിലാണ് സഞ്ജയ്..കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn