കുവൈറ്റിന്റെ വടക്ക് ഭാഗത്തുള്ള ലിയ റോഡിൽ വാഹനം മറിഞ്ഞ് മൂന്ന് അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ച ഉടൻ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എമർജൻസി പോലീസിൻ്റെ നോർത്തേൺ റോഡ്‌സ് ഡിപ്പാർട്ട്‌മെൻ്റിലെ പട്രോളിംഗ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വാഹനത്തിൽ അമേരിക്കൻ പൗരത്വമുള്ള മൂന്ന് സൈനികർ ഉണ്ടായിരുന്നതായി കണ്ടെത്തി. എമർജൻസി പോലീസ് പട്രോളിംഗ് മെഡിക്കൽ എമർജൻസി ഡിപ്പാർട്ട്‌മെൻ്റിനെ വിവരം അറിയിക്കുകയും പരിക്കേറ്റ സൈനികരെ അൽ ജഹ്‌റ ആശുപത്രിയിലേക്ക് എയർ ആംബുലൻസിൽ എത്തിക്കുകയും ചെയ്തു. അവരിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതർ പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn