അവശ്യ വസ്തുക്കളുടെ സംഭരണം തൃപ്തികരം: വ്യക്തത വരുത്തി കുവൈത്ത് വാണിജ്യമന്ത്രാലയം

കുവൈത്തിൽ അവശ്യ വസ്തുക്കളുടെ സംഭരണം തൃപ്തികരമാണെന്ന് വാണിജ്യ മന്ത്രാലയം.അരി, പഞ്ചസാര – ശിശുക്കളുടെ പാൽ ഉത്പന്നങ്ങൾ,പാൽ,പാൽ പൊടി, പാചക എണ്ണ, ശീതീകരിച്ച ഇറച്ചികൾ, ഗോതമ്പ്, ധാന്യം, ബാർലി എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ ദീർഘ കാലത്തേക്കുള്ള ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്.ബേക്കറി ഉത്പാദണ കേന്ദ്രങ്ങളിൽ ഇലക്ട്രിക് ജനറേറ്ററുകളും സ്റ്റോറേജ് സിലോകളും സജ്ജീകരിച്ചിരിക്കുന്നു. റക്കുമതിക്ക് തടസ്സം നേരിടുന്ന അടിയന്തിര ഘട്ടങ്ങളിൽ മതിയായ കാലയളവിലേക്ക് പ്രവർത്തിക്കാൻ ഇത് സഹായകമാകും.അവശ്യ വസ്തുക്കൾ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയതായും മന്ത്രാലയം അണ്ടർസെക്രട്ടറി സിയാദ് അൽ നജീം അറിയിച്ചു. മേഖലയിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത്‌ കൊണ്ട് നടത്തി വരുന്ന മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തിയ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Related Posts

Leave a Reply

Your email address will not be published. Required fields are marked *