അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം തേടിയെത്തിയത് കുവൈറ്റ് പ്രവാസി മലയാളിയെ. ഒരു ലക്ഷം ദിർഹമാണ് ( (ഏകദേശം 22 ലക്ഷം രൂപ ) ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ കുവൈത്തിൽ ലാബ് ടെക്നിഷ്യനായി ജോലി ചെയ്യുന്ന ലിജിൻ ഏബിൾ ജോർജ് (41)ന് ലഭിച്ചത്. 2016 മുതൽ കുവൈത്തിൽ ജോലി ചെയ്യുന്ന ലിജിൻ കഴിഞ്ഞ വർഷം മുതൽ ഏഴ് സഹപ്രവർത്തകരുമായി ചേർന്നാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുത്തിരുന്നത്. ദുബായിലെ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ സൂപ്പർവൈസറായ ഷൈൻ സാജുദ്ദീൻ(35) ആണ് പ്രതിവാര നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹത്തിന്റെ സമ്മാനത്തിന് അർഹനായ മറ്റൊരു മലയാളി. ഇദ്ദേഹവും എഴു സുഹൃത്തുക്കൾ ചേർന്നാണ് ടിക്കറ്റ് എടുത്തത്. പ്രതിവാര നറുക്കെടുപ്പിൽ മൂന്ന് പേർക്കാണ് ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിക്കുക. പാകിസ്ഥാൻ പൗരനാണ് 2 മലയാളികൾക്കൊപ്പം ഈ ആഴ്ചത്തെ നറുക്കെടുപ്പിൽ വിജയിയായ മൂന്നാമത്തെ ഭാഗ്യശാലികുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn