അറബിക്കടലിന് മുകളില്‍ കൂട്ടിയിടിയില്‍ നിന്നും നേരിയ വ്യത്യാസത്തില്‍ രക്ഷപ്പെട്ടു രണ്ട് വിമാനങ്ങൾ. രണ്ട് ബോയിങ് 777 യാത്രാ വിമാനങ്ങള്‍ ആണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഖത്തര്‍ എയര്‍വേസിന്റേയും ഇസ്രയേല്‍ എയര്‍ലൈന്‍സിന്റേയും വിമാനങ്ങളാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 24 ന് 35,000 അടി ഉയരത്തില്‍ അപകടകരമാം വിധം അടുത്തെത്തിയത്. കുറഞ്ഞത് പത്തു മിനിറ്റ് അകലം പാലിക്കേണ്ടിടത്ത് ഒരു മിനിറ്റ് മാത്രമായിരുന്നു ഈ വിമാനങ്ങള്‍ തമ്മിലെ അകലം. മുംബൈയിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ നിയന്ത്രിക്കുന്ന ആകാശപാതയിലായിരുന്നു സംഭവം.
എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഎഐബി) അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞിരിക്കുന്നത്. കേന്ദ്ര സിവില്‍ വ്യോമയാന വകുപ്പിന് കീഴിലുള്ള വിഭാഗമാണ് എഎഐബി. വിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് കോക്പിറ്റിലെ സുരക്ഷാ സംവിധാനം മുന്നറിയിപ്പുകളൊന്നും നല്‍കിയിരുന്നില്ലെന്നും എഎഐബി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് കുറഞ്ഞത് രണ്ട് എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍മാരെ സസ്‌പെന്‍ഡ് ചെയ്യുകയും തുടര്‍പരിശീലനത്തിന് അയക്കുകയും ചെയ്തിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyh