കുവൈറ്റിൽ പ്രവാസികളെ കൊള്ളയടിച്ചിരുന്ന നാലംഗ പ്രവാസി സംഘം അറസ്റ്റിൽ. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ, മിർഖാബ്, ഈസ്റ്റ്, സാൽഹിയ എന്നിവിടങ്ങളിലാണ് ഇവർ ആളുകളെ കൊള്ളയടിച്ചിരുന്നത്. ഇവർ ഏഷ്യൻ പ്രവാസികളെ ലക്ഷ്യമിട്ട് കവർച്ച നടത്താറുണ്ടെന്നും വാരാന്ത്യങ്ങളിലാണ് മോഷണം നടത്തുന്നതെന്നും കണ്ടെത്തി. ക്യാപിറ്റൽ ഗവർണറേറ്റിൻ്റെ വിവിധ മേഖലകളിൽ നടന്ന ഒന്നിലധികം കവർച്ചകളെക്കുറിച്ച് തലസ്ഥാനത്ത് നിന്നുള്ള അന്വേഷണ വകുപ്പിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഒരു പ്രവാസിയെ ആക്രമിച്ച കൊള്ളയടിക്കുന്നതിനിടയിൽ കയ്യോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രവാസിയിൽ നിന്ന് പണവും മൊബൈൽ ഫോണുകളുമാണ് പ്രതികൾ കവർന്നത്. ക്യാപിറ്റൽ ഗവർണറേറ്റിൻ്റെ വിവിധ മേഖലകളിൽ നടന്ന ഒന്നിലധികം കവർച്ചകളെക്കുറിച്ച് തലസ്ഥാനത്ത് നിന്നുള്ള അന്വേഷണ വകുപ്പിന് രഹസ്യവിവരം ലഭിച്ചിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyh